കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്ട്ടിന്. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടു നടന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാര്ട്ടിന് പൊലീസിനോട് പറഞ്ഞു.
ഹാളില്‍ പലയിടത്തായി ബോംബുകള്‍ വെച്ചത് നാശനഷ്ടം ഉറപ്പാക്കാനാണ്. സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനുവേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്സ്ബുക്കില്‍ വീഡിയോ ഇട്ടതെന്നും മാര്ട്ടിന് പൊലീസിനോട് പറഞ്ഞു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി



