മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്റ്റേസി ഡിക്സണുമായി കൂടിക്കാഴ്ച നടത്തി. പബ്ലിക് സെക്യൂരിറ്റി മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ യോഗത്തിൽ പങ്കെടുത്തു.
മനാമ ഡയലോഗ് 2021-ൽ പങ്കെടുക്കാനുള്ള യുഎസ് ഉദ്യോഗസ്ഥന്റെ സന്ദർശനത്തെ ആഭ്യന്തര മന്ത്രി സ്വാഗതം ചെയ്തു. പ്രാദേശിക വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത പ്രവർത്തനവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ 17 വർഷമായി നടക്കുന്ന വാർഷിക ഫോറത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും പ്രാദേശിക, അന്തർദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സുരക്ഷാ ഏകോപനവും സഹകരണവും യോഗം അവലോകനം ചെയ്തു.