കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി.
വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുക്കിയിരിക്കുന്നത്. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും ക്ഷേത്രം ഭരണസമിതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപ്പന്തലിലെ കട്ടൗട്ടുകളും കമാനങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ അലങ്കാരങ്ങളും പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നടന്ന ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്