ലക്നൗ: ഹാത്രസ് സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതികള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
സെപ്റ്റംബര്‍ പതിനാലിനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, എന്നാൽ പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നാണ്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാലായിരിക്കാം ഇക്കാര്യം പുറത്തുപറയാന്‍ വൈകിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത്. പീഡനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.