കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി. പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റിയാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ്ലിം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. കടുത്ത ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.
സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി പോലീസില്‍ പരാതില്‍ നല്‍കിയിരിക്കുന്നത്. ഇത്തരം പരിപാടി ഇനിയും തുടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Trending
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി