
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 18 പേര് കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2674 ആയി. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍
ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി – 25, 72
തിരുവനന്തപുരം റൂറല്‍ – 25, 205
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറല്‍ – 15, 171
പത്തനംതിട്ട – 18, 143
ആലപ്പുഴ -16, 166
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 95
എറണാകുളം റൂറല്‍ – 18, 101
തൃശൂര്‍ സിറ്റി – 13, 27
തൃശൂര്‍ റൂറല്‍ – 28, 57
പാലക്കാട് – 7, 94
മലപ്പുറം – 34, 297
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 124
വയനാട് – 7, 117
കണ്ണൂര്‍ സിറ്റി – 26, 153
കണ്ണൂര്‍ റൂറല്‍ – 10, 33
കാസര്‍ഗോഡ് – 6, 63
