എയ്ലറ്റ്: 21കാരിയായ ഹർനാസ് സന്ധുവിലൂടെ 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തിയിരിക്കുകയാണ്. പഞ്ചാബ് സ്വദേശിയാണ് ഹർനാസ് സന്ധു. 2000ത്തിൽ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. പാരഗ്വ മത്സരാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ മൂന്നാമതെത്തിയത്.
കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. പബ്ലിക് അഡ്മിസ്ട്രേഷനില്‍ ബിരുദാനന്ദര ബിരുദ വിദ്യാര്‍ഥിനിയാണ് ഹര്‍നാസ്. നിരവധി പഞ്ചാബി സിനിമകളിലും ഹര്‍നാസ് അഭിനയിച്ചിട്ടുണ്ട്. 2019ലെ മിസ് ഇന്ത്യയാണ് ഹർനാസ് സന്ധു.