ഷൊര്‍ണൂര്‍: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഷൊര്‍ണൂരിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി. വീട്ടില്‍നിന്ന് ലഭിച്ച മാലിന്യത്തില്‍ പണമടങ്ങിയ ബാഗമുണ്ടായിരുന്നു. ഇതുമായിപ്പോയ സംഘം പണമുണ്ടെന്ന് കണ്ടെത്തി മിനിറ്റുകള്‍ക്കകം തിരിച്ചേല്‍പ്പിച്ചു. ചുഡുവാലത്തൂര്‍ സ്വദേശിയായ എന്‍.വി. വിനോദിന്റെ മകളുടെ ബാഗിലായിരുന്നു പണമുണ്ടായിരുന്നത്. ഹരിതകര്‍മ സേനാംഗങ്ങളായ ഉഷ, ശ്രീലത, മഞ്ജുഷ എന്നിവര്‍ ബാഗ് വിനോദിന്റെ ഭാര്യാമാതാവ് സരോജിനിയമ്മയെ ഏല്‍പ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് സേനാംഗങ്ങളെ അഭിനന്ദിക്കാനെത്തിയത്. പി. മമ്മിക്കുട്ടി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ എം.കെ. ജയപ്രകാശ് എന്നിവര്‍ സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം പങ്കുവെച്ചു. ആഴ്ചകള്‍ക്കുമുമ്പ് തൃക്കടീരിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണവള ഉടമയായ വീട്ടമ്മയ്ക്ക് തിരികെ നല്‍കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരാണെങ്കിലും മറ്റുള്ളവരുടെ സമ്പാദ്യം തങ്ങള്ക്കാവശ്യമില്ലെന്നാണിവര്ക്ക് പറയാനുള്ളത്.
Trending
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍