മനാമ : ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടാഴ്മ ആയ ഹരിഗീതപുരം ബഹ്റൈൻ.സ്വന്തം ആയി ഒരു വീട് എന്ന സ്വപ്നം പോലും ബാക്കി ആക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം ബഹ്റൈൻ നിർദ്ദേശിച്ചത് അനുസരിച്ചു ഹരിപ്പാട് കാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 240383 രൂപ അജീന്ദ്രന്റെ ഭാര്യ ഗിരിജയുടെ പായിപ്പാട് എസ്.ബി.ഐ ബാങ്കിലുള്ള അക്കൗണ്ടിലേക്കു അയച്ചു നൽകി.ഈ വിഷമ ഘട്ടത്തിലും നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവർക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്റൈൻ അംഗങ്ങളും സുഹൃത്തുക്കളും ആയ 118പേർ ഈ സത്കർമ്മത്തിൽ പങ്കാളികൾ ആയി.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ