മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈൻ ഹരിപ്പാട് പ്രവാസി കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
ബഹ്റൈന്റെ വളർച്ചക്കും വികസനത്തിനും ശ്രെദ്ധയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാനമന്ത്രിയുടെ വിയോഗം ബഹ്റൈൻ ജനതക്കും ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും ഒരുപോലെ തീരാ നഷ്ട്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്കു ചേരുന്നതിനോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .