ഇന്ത്യൻ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ‘കത്തനാർ’ സിനിമയുടെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. ‘ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ നന്ദിയുണ്ട്.’ – എന്നാണ് രാമാനന്ദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രഭുദേവയുടെ വേഷത്തെ കുറിച്ചുള്ള സൂചനയും ഈ ഫേസ്ബുക്ക് പോസ്റ്രിൽ നൽകിയിട്ടുണ്ട്.ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘കത്തനാർ’ എന്ന ചിത്രത്തിൽ പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ചിത്രത്തിൽ ജോയിൻ ചെയ്തത്. ആവേശത്തോടെയാണ് താരത്തെ അണിയറപ്രവർത്തകർ സ്വീകരിച്ചത്.നേരത്തേ അനുഷ്ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിലധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി