പത്തനംതിട്ട :ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വയസില്‍ താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗവ്യാപനത്തിന്റെ തീവ്രതയും അവയ്ക്കെതിരെയുള്ള മുന്‍കരുതലുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച പദ്ധതിയാണ് ഹാന്‍ഡില്‍ വിത്ത് കെയര്‍.കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹാന്‍ഡില്‍ വിത്ത് കെയര്‍ പദ്ധതിയുടെ ലോഗോ വീണാ ജോര്‍ജ് എംഎല്‍എ പ്രകാശനം ചെയ്തു. കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട എന്തു തരം ആവിഷ്കാരവും പ്രദര്‍ശിപ്പിക്കുവാനുള്ള വേദിയാണിത്. എന്‍എസ്എസ് വോളണ്ടിയേഴ്സ്, നെഹ്റു യുവകേന്ദ്ര, സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആവിഷ്ക്കാരങ്ങള്‍ക്ക് സമ്മാനങ്ങളുമുണ്ടാകും.
പത്തു വയസില്‍ താഴെയുവരേയും, അറുപതു വയസിനു മുകളിലുള്ളവരേയും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ പൊതു ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കുകയും അതേസമയം വീടുകളില്‍ സജീവമായിരുന്ന് അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യം തിരിച്ചുപിടിക്കാം പോരാട്ടം തുടരാം എന്ന വിഷയത്തില്‍ പോസ്റ്റര്‍ മേക്കിംഗ്, സാമൂഹ്യ വ്യാപനം തടയാന്‍ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം തുടങ്ങിയവ സംഘടിപ്പിക്കും. ഓഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചു വരെ ഇവ അയച്ചു നല്‍കാം. മത്സര ഇനങ്ങളുടെ ഫോട്ടോയും വീഡിയോയും covidiecpta@gmail.com എന്ന മെയില്‍ ഐഡിയിലേക്കും, 9188293118 എന്ന വാട്സാപ്പ് നമ്പരിലും നല്‍കാം.