മനാമ: ലോക കാൻസർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 ന് ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പും ബഹ്റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബഹ്റൈനിൽ ഇതൊരത്തിലുള്ള ഒരു ക്യാമ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, ബഹ്റൈൻ പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി എന്നിവർ അറിയിച്ചു. കാൻസർ രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ വിഗ് ഉണ്ടാക്കി നൽകുവാനാണ് ഇത്തരത്തിൽ ലഭിക്കുന്ന തലമുടി ഉപയോഗിക്കുന്നത്.
താല്പര്യമുള്ള ഏതൊരാൾക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കുന്ന തലമുടി ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി ഫെബ്രുവരി 4 ന് വൈകീട്ട് 6 മണി മുതൽ 7 മണി വരെ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറുന്ന പ്രസ്തുത ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കായി 33750999, 36736599, 38366511 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.