തൃശൂര്‍: ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം. ദര്‍ശന സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ക്ഷേത്രനട നാളെ ദ്വാദശി പണ സമര്‍പ്പണം പൂര്‍ത്തിയാക്കി രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തര്‍ക്ക് തുടര്‍ച്ചയായി ദര്‍ശന ലഭിക്കും. ഇന്നലെ രാത്രി പത്തു മണി മുതല്‍ തന്നെ ഏകാദശി ദിനത്തില്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ ഭക്തര്‍ വരിനിന്നു. ഇന്ന് ഏകാദശി വിഭവങ്ങളോട് കൂടിയ പ്രസാദ ഊട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ടിന് തുടക്കമായത്. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് ഗുരുവായൂരപ്പന് മുന്നില്‍ ഇലയിട്ട് ഏകാദശി വിഭവങ്ങള്‍ വിളമ്പി. തുടര്‍ന്നു ഭക്തരുടെ ഇലയിലും വിഭവങ്ങള്‍ വിളമ്പി. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന് മുന്‍ എംപി, മനോജ് ബി നായര്‍, വി ജി രവീന്ദ്രന് ,അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന് എന്നിവര്‍ സന്നിഹിതരായി.
Trending
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു