
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മലയാളം പാഠശാലയുടെ നേതൃത്വത്തിൽ 68 മത് കേരള പ്പിറവി ദിനം ആഘോഷിച്ചു. കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ മലയാളം പാഠശാല അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സൊസൈറ്റി കുടുംബാംഗങ്ങളും പങ്കെടുത്തു ചടങ്ങിൽ കേരളത്തെക്കുറിച്ച് കുട്ടികളുമായി പ്രഥമ അധ്യാപകൻ സതീഷ് കുമാർ സംസാരിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയും ഉണ്ടായി ഡയറക്ടർ ബോർഡ് അംഗങ്ങളെ കൂടാതെ പാഠശാല ജനറൽ കൺവീനർ അജിത്ത് പ്രസാദ് സീനിയർ അധ്യാപിക ശ്രീജയ് ബിനോ, ശിവപുത്രി ജിതിൻ, റാണി വിപിൻ എന്നിവർ പങ്കെടുത്തു. പാഠശാല കോർഡിനേറ്റർ ദേവദത്തൻ നന്ദി അറിയിച്ചു.
