
മനാമ: സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം ഒരുക്കുന്നു. കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് ചടങ്ങുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രഞ്ജിത്ത് (34347514) പ്രശാന്ത് ശാന്തി (32372663) ബിനുമോൻ (36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

