നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍
പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും ആരോഗ്യ മന്ത്രാലയത്തിലേക്കും ആര് എസ് സി കത്തയക്കുകയും ചെയ്തു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് ഇല്ലാത്തതിനാലും മറ്റു നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാലും യാത്രാപ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്ക ണമെന്നും ആര് എസ് സി ആവശ്യപ്പെട്ടു. നീറ്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത 2400 വിദ്യാര്‍ത്ഥികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുളളത്. ആവശ്യമെങ്കില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാനും നടത്തിപ്പിനായി സന്നദ്ധസേവകരെ നല്‍കാനും തയ്യാറാണെന്നും ആര് എസ് സി കത്തിലൂടെ അധികൃതരെ അറിയിച്ചു.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു

