
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ 2023 ലെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ ഗൾഫ് മലയാളി ഫെഡറേഷൻ(GMF) ജിസിസി ചെയർമാൻ റാഫി പാങ്ങോട് ജി.എം.എഫ് 2023 ലെ ജിസിസി കലണ്ടർ ജി.എം.എഫ് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതയിൽ ജി.എം.എഫ് ബഹ്റൈൻ ആക്ടിങ്ങ് പ്രസിഡന്റ് നജീബ് കടലായിക്ക് നൽകി പ്രകാശനം ചെയ്തു. ബഹ്റൈൻ ഭരണ സമിതി അംഗം മനോജ് വടകര കലണ്ടർ സ്പോൺ ചെയ്ത ഫ്ലയിൻഡ് ട്രാവൽസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
