
മനാമ: 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടിയ ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍ ആദരിച്ചു.
ചടങ്ങില്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹ്, ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഈസ ബിന്‍ സല്മാന് അല്‍ ഖലീഫ, കളിക്കാര്‍, കോച്ചിംഗ്- അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബഹ്റൈന്‍ ടീമിന്റെ വിജയത്തില്‍ സ്പീക്കറും ചെയര്‍മാനും അഭിമാനം പ്രകടിപ്പിച്ചു. എല്ലാ ബഹ്റൈനികള്‍ക്കും സന്തോഷം നല്കിയ ‘ദേശീയ ആഘോഷം’ എന്ന് വിജയത്തെ വിശേഷിപ്പിച്ചു. കളിക്കാരെ അവര്‍ അഭിനന്ദിച്ചു.
