മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആഗസ്റ്റ് 15 മുതൽ മാലദ്വീപ് തലസ്ഥാനമായ മാലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കും. യാത്രാ ആവശ്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മാലദ്വീപിലേക്ക് യാത്രക്കാർ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലുമുള്ള ഇളവാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്.
അടുത്തിടെ ഇസ്താംബൂളിലേക്കും പാരീസിലേക്കുമുള്ള ഫ്ലൈറ്റുകൾ ദിവസേന പരിഷ്കരിക്കുകയും ലണ്ടൻ ഹീത്രൂവിലേക്കുള്ള പാസഞ്ചർ ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. എയർലൈൻ നിലവിൽ അബുദാബി, ദുബായ്, കുവൈത്ത്, റിയാദ്, ജിദ്ദ, ദമാം, മദീന, മസ്കറ്റ്, കെയ്റോ, അമ്മൻ, കാസബ്ലാങ്ക, ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഏഥൻസ്, ഇസ്താംബുൾ, ടിബിലിസി, ലാർനാക്ക, ബാങ്കോക്ക്, മനില, സിംഗപ്പൂർ ധാക്ക, കൊളംബോ, മാലിദ്വീപ്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.
