ഗാന്ധിനഗര്‍: ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥ് സിംഗ് വഗേല രാജിവെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. ‘ഭാരത് ജോഡോ യാത്ര’ക്ക് മുന്നോടിയായി സെപ്റ്റംബർ അഞ്ചിന് ഗുജറാത്തിലെ ബൂത്ത് തല പ്രവർത്തകരുടെ റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. അഹമ്മദാബാദിലെ സബർമതി നദിയുടെ തീരത്തുള്ള ബൂത്ത് തല പ്രവർത്തകരുടെ പരിവർത്തന സങ്കൽപ് കൺവെൻഷനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
എന്നാൽ ഇതിന് കാത്തുനിൽക്കാതെയാണ് വിശ്വനാഥ് സിംഗ് വഗേല രാജിവെച്ചത്. രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനായി ഗുജറാത്തില്‍ വരുന്നുണ്ട്, എന്നാല്‍ സംസ്ഥാനത്ത് ‘ക്വിറ്റ് കോണ്‍ഗ്രസ്’ പ്രചാരണം തുടരുകയാണെന്ന് വിശ്വനാഥ് സിംഗ് വഗേലയുടെ രാജിയോട് പ്രതികരിച്ച് ഗുജറാത്ത് ബിജെപി വക്താവ് രുത്വിജ് പട്ടേല്‍ പറഞ്ഞു.
ഈ വർഷം ജനുവരിയിലാണ് 35 കാരനായ വിശ്വനാഥ് സിംഗ് വഗേലയെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചത്.