കണ്ണൂർ : എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്സ്, ഫിസിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്സ്, സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് ഹിന്ദി, ഉച്ചക്ക് 1.30ന് കൊമേഴ്സ്, സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30ന് ഫിസിക്സ് എന്നിവയുടെ അഭിമുഖം നടക്കും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്ട്രേഷന് നമ്പരും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467-2241345, 9847434858.