മനാമ: ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ആറ് അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ കോഴ്സുകളുടെ ബിരുദദാന ചടങ്ങ് നടത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ), ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) എന്നിവയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ വിന്ദാം ഗ്രാന്‍ഡ് മനാമയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ബിരുദധാരികളെ ആദരിച്ചു.
റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡ്യൂറന്‍സ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഷെയ്ഖ് ഈസ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ബി.ഒ.സി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ജി.എസ്.എ. സി.ഇ.ഒ. ഡോ. ഫാരിസ് അല്‍ കൂഹേജി, ബി.ഒ.സി. സെക്രട്ടറി ജനറല്‍ മാകിസ് അസിമകോപൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഡ്വാന്‍സ്ഡ് സ്പോര്‍ട്സ് മാനേജ്മെന്റ് ഡിപ്ലോമ, ഒളിമ്പിക് സ്റ്റഡീസ് ഡിപ്ലോമ, നാഷണല്‍ കോച്ചസ് പ്രോഗ്രാം, ഒളിമ്പിക് മിഷന് ബിരുദം, ഫിസിക്കല്‍ ലിറ്ററസി ലെക്ചറര്‍ പ്രിപ്പറേഷന്‍ പ്രോഗ്രാം, നാഷണല്‍ കോച്ചസ് പ്രോഗ്രാം ലെവല്‍ 4 എന്നിവയില്‍ വിജയിച്ച 81 ബിരുദധാരികളെ ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ആദരിച്ചു.
ലേബര്‍ ഫണ്ട് (തംകീന്‍), ബഹ്റൈന്‍ സര്‍വകലാശാല (യു.ഒ.ബി), മഹ്സൂസ് ഗള്‍ഫ് എന്നിവയുള്‍പ്പെടെ സ്പോണ്സര്മാരെയും പിന്തുണച്ചവരെയും ആദരിച്ചു. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയ്ക്ക് അസിമകോപൗലോസ് ഉപഹാരം നല്കി.