എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ നേര്‍ന്നു.
“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നാം. ഉദാത്തമായ ജനാധിപത്യമൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിര്‍ത്തി എല്ലാവര്ക്കും കൂടുതല്‍ അന്തസ്സര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്. വര്‍ദ്ധിച്ച പുരോഗതിയുയും സ്വാശ്രയത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥിതിയും കൈവരിക്കാനുള്ള ഭാരതത്തിന്റെ ഉദ്യമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ചവര്‍ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലി . ഗവര്‍ണര്‍ ആശംസയില്‍ പറഞ്ഞു.