കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. ഇന്ന് ഉച്ചക്ക് ആലുവയിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ അദ്ദേഹം കാണും.
അതേസമയം മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ സിഐ സി എല്‍ സുധീറിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. പരാതി പരിഹരിക്കാൻ സ്റ്റേഷനിലേക്ക് നിളിച്ചുവരുത്തിയ സി ഐ മോഫിയയോട് കയർത്തു സംസാരിച്ചെന്നും സിഐയിൽ നിന്ന് ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.