തിരുവനന്തപുരം : ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താത്പര്യമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്ക്കാൻ തയാറെന്നും ഗവർണർ അറിയിച്ചു. തന്നെ മുന്നിൽ നിർത്തി നിയമനങ്ങൾ വേണ്ട. മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയാൽ പ്രശ്നങ്ങൾ തീരും. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കൂടാത്ത വിഷയത്തിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങളിൽ പുനഃപരിശോധനാ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഗവർണർക്കെതിരെ കേസ് നൽകിയ കലാമണ്ഡലം വിസിയെ പിന്തിരിപ്പിക്കാനും ആലോചന. കാലടി സർവകലാശാല ചാൻസലറുടെ അന്തിമ പട്ടികയിൽ 3 പേരുകൾ ഉൾപ്പെടുത്തിയേക്കും.
