തിരുവനന്തപുരം: മുൻ ഗവർണറും സീനിയർ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സാമാജികൻ, വിവിധ വകുപ്പുകളിൽ മന്ത്രി, നിയമസഭ സ്പീക്കർ, പാർലമെന്റേറിയൻ തുടങ്ങിയ നിലകളിൽ അദ്ദേഹം നൽകിയ സേവനത്തിൽ കാര്യക്ഷമതയും ദീർഘവീക്ഷണവും പ്രതിഫലിച്ചതായി ഗവർണർ അനുസ്മരിച്ചു. “കുറെ മാസം മുമ്പ് വീട്ടിലെത്തി കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സിൽ മായാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”-ഗവർണർ സന്ദേശത്തിൽ പറഞ്ഞു.