പരിശുദ്ധ കതോലിക്ക ബാവയുടെ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്റെ ദേഹവിയോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു.

“സഭയുടെ നാഥനെന്ന നിലയില്‍ നടപ്പാക്കിയ വികസന പദ്ധതികളിലെല്ലാം തന്നെ സഹജീവികളോടുള്ള കാരുണ്യത്തിന്റെ സ്പര്‍ശം ഉറപ്പാക്കിയ ആത്മീയാചാര്യനായിരുന്നു പരിശുദ്ധ കതോലിക്ക ബാവ. ലാളിത്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”: ഗവര്‍ണര്‍ പറഞ്ഞു.
