തൃശ്ശൂർ: പുതുക്കാട് വെള്ളിക്കുളങ്ങരങ്ങയിലെ ആദിവാസി കോളനിയിലെ രണ്ടു കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ സർക്കാരിൻ്റെ നിഷ്ക്രിയത്വം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കുട്ടികൾ കാണാതായിട്ട് 6 ദിവസം കഴിഞ്ഞിട്ടും കുട്ടികളെ തിരയാൻ പോലും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്തില്ല. സുരേഷ് ഗോപി ഊരിലെത്തുമെന്ന് അറിയിച്ചപ്പോൾ മാത്രമാണ് എം.എൽ.എയും സർക്കാർ ഉദ്യോഗസ്ഥരും അനങ്ങാൻ തയ്യാറായത്. ആദിവാസി സമൂഹത്തോടുള്ള പിണറായി സർക്കാരിൻ്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് വെള്ളിക്കുളങ്ങരയിൽ കണ്ടത്.
മറ്റത്തൂർ പഞ്ചായത്തിലെ ഏക tribal വാർഡാണ് ശാസ്താംപൂവ്വം കോളനി.8 വയസ്സുള്ള അരുൺ കുമാർ,15വയസ്സുള്ള സജിത്ത് എന്നീ കുട്ടികളാണ് മരണപ്പെട്ടത്. പോലീസും ഫോറസ്റ്റും ഒരു തരത്തിലുമുള്ള അന്വേഷണവും ഇന്നലെ വരെ നടത്താതിരുന്നതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികൾ നഷ്ടപ്പെട്ട കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാവണമെന്നും അനീഷ്കുമാർ പറഞ്ഞു.