
മനാമ: ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (62) പുറപ്പെടുവിച്ചു.
ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് നിയമനം.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുള്ള ഹമൂദ്, നഗരാസൂത്രണ വികസന അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഭൂഗതാഗത അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹുസൈന് അലി യാക്കൂബ്, തൊഴില്‍ മന്ത്രാലയത്തിലെ റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര് എന്നിവരെയാണ് നിയമിച്ചത്.
ഇവരുടെ അംഗത്വം മൂന്ന് വര്‍ഷത്തേക്കായിരിക്കും. വേണമെങ്കില്‍ പുതുക്കാവുന്നതാണ്. ഈ ഉത്തരവിലെ വ്യവസ്ഥകള്‍ മന്ത്രിമാര്‍ അവരവരുടെ അധികാരപരിധിയില്‍ നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
