കോഴിക്കോട്: മുഖ്യമന്ത്രിക്കും സി.പി.എമ്മിനമെതിരെ പോരിനിറങ്ങിയതോടെ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കി. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ. നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി.
നിർമാണങ്ങൾ പൊളിച്ചുനീക്കാൻ റീടെൻഡർ ക്ഷണിക്കാനും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
നദി സംരക്ഷണ സമിതിയുടെ 5 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അൻവറിന്റെ പാർക്കിലെ 4 തടയണകൾ പൊളിക്കാൻ ജനുവരി 31ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഏറെനാൾ നടപടിയെടുക്കാതിരുന്നതോടെ നദി സംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനു ശേഷമാണ് തടയണകൾ പൊളിച്ചുമാറ്റിയത്.
എന്നാൽ തടയണകൾ മാറ്റിയതിനൊപ്പം സമീപത്തെ കാട്ടരുവിയും റിസോർട്ട് ഉടമകൾ മണ്ണിട്ടു മൂടുകയും കിണറും കോൺക്രീറ്റ് ഓവുചാലും നിർമിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് വീണ്ടും സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ജില്ലാ കലക്ടറോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമുണ്ടായി. തുടർന്ന് ഒരു മാസത്തിനുള്ളിൽ നിർമാണങ്ങൾ പൊളിക്കാൻ ജില്ലാ കലക്ടർ ജൂലൈ 25ന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവും ഉടമകൾ പാലിച്ചില്ല.
നിർമാണങ്ങൾ ഉടമകൾ തന്നെ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് അതിനുള്ള നടപടിയെടുക്കാമെന്നും ചെലവു വരുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നു. ഇതു പ്രകാരം നിർമാണം പൊളിക്കാൻ സെപ്റ്റംബറിൽ പഞ്ചായത്ത് ടെൻഡർ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
Trending
- ഇൻ്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12ന് തുടങ്ങും
- അൻവറിനെതിരെ നീക്കം ശക്തമാക്കി സർക്കാർ; റിസോർട്ടിലെ നിർമാണങ്ങൾ പൊളിക്കാൻ നടപടി തുടങ്ങി
- ഹിദ് സിറ്റിയിലെ വൈദ്യുതി, ജല സ്റ്റേഷനുകൾ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ഇന്ത്യൻ സ്കൂൾ ‘നിഷ്ക’ ഫെസ്റ്റിവൽ ആഘോഷിച്ചു
- മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഖുർആൻ: സജീർ കുറ്റിയാടി
- തരംഗ് 2024: ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
- പുഷ്പൻ ഇനി അമരസ്മരണ; അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ
- അമൃത കുടുംബം ബഹ്റൈൻ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആഘോഷിച്ചു