മുംബൈ: ടെക് ആഗോള ഭീമനായ ഗൂഗിൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെലിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. 100 കോടി ഡോളർ ആണ് ഗൂഗിൾ എയർടെൽനായി നിക്ഷേപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ എയർടെലിന്റെ 1.28 ശതമാനം ഓഹരി ഗൂഗിളിന് സ്വന്തമാകും. കൂടാതെ വരും വർഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ അടിസ്ഥാനത്തിൽ 300 കോടി ഡോളർ കൂടി ഇതിനു പുറമെ നിക്ഷേപിക്കും. മൊബൈൽ നിർമാതാക്കളുമായി ചേർന്ന് സ്മാർട്ട് ഫോണുകളുടെ വില കുറയ്ക്കാൻ ഇടപെടുമെന്നാണ് എയർടെൽ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഈ കരാറിന് കേന്ദ്ര സർക്കാർ അനുമതി ലഭിക്കേണ്ടതുണ്ട്.
