മനാമ: ബഹ്റൈന്റെ ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു. ഇന്റർനെറ്റ് ഭീമന്റെ വെബ്സൈറ്റിലേക്കുള്ള സന്ദർശകരെ ബഹ്റൈൻ ദേശീയ പതാകയുടെ ചിത്രം സ്വാഗതം ചെയ്യും. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.
ബഹ്റിന്റെ 50 -മത് ദേശീയ ദിനമാണ് ആഘോഷിക്കുന്നത്. ഡിസംബർ 16, 17 ദിനങ്ങളിലാണ് ബഹ്റൈന്റെ ദേശീയ ദിനം. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്.
