തെന്നിന്ത്യന്‍ താര ദമ്ബതികളായ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്ബതികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്.
ദുബായിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. അറബ് പ്രമുഖന് അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ്, പി.എം അബ്ദുറഹ്മാന്, ഫാരിസ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
ദുബായ് നല്കിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.