കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഒളിച്ചുകടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി അബ്ദുല്‍ റഹീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കാല് മുട്ടിന് താഴെ കെട്ടിവെച്ച രീതിയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.