തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കേസില്‍ സംശയത്തിന്റെ നിഴിലില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ വലംകൈയ്യാണെന്നും, സ്വര്‍ണ കള്ളക്കടത്തില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വി. മുരളീധരന് ഉറപ്പ് നല്കി. മുഖ്യമന്ത്രിയുടെ വകുപ്പിലെ സ്ത്രീക്കാണ് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുള്ളതെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമനം നടത്തിയത് അറിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്നും മുരളീധരന് പരിഹസിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഒന്നിലധികം ഏജന്‍സികള്‍ രംഗത്തുണ്ടെന്നും കേന്ദ്ര ഇടപ്പെല്‍ മൂലമാണ് വിഷയം കൈയോടെ പിടികൂടിയതെന്നും പറഞ്ഞ മുരളീധരന് എല്ലാം കേന്ദ്രത്തിന്റെ ചുമതല എന്നു പറഞ്ഞു കൈകഴുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു