തിരുവനന്തപുരം : സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷ എംഎൽഎ വി.ഡി സതീശൻ സഭയിൽകൊണ്ടുവന്നു.സ്വർണക്കടത്തിന് ആസ്ഥാനമായത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി കപ്പിത്താനായുള്ള കേരലത്തിലെ ഭരണമെന്ന കപ്പൽ ആടി ഉലയുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന് ചോദിച്ചു. കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന് ചോദിച്ചു. ലൈഫ് മിഷൻ വിവാദവും വി.ഡി സതീശൻ സഭയിൽ ഉന്നയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാകാം വിദേശ സഹായം തേടിയത്. എന്നാൽ 4.25 കോടി കമ്മീഷൻ കൂടിപ്പോയി. ഗൗരവകരമായി ഇക്കാര്യം അന്വേഷിക്കാൻ തയ്യാറുണ്ടോ. പാവങ്ങളുടെ ലൈഫ് മിഷൻ കൈക്കൂലി മിഷൻ ആക്കി. ബെവ് ക്യൂ ആപ്പും ലൈഫ് കൈക്കൂലിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കെ.ടി ജലീലിനെതിരെയും രൂക്ഷമായ വിമർശനമാണ് വി.ഡി സതീശൻ ഉയർത്തിയത്. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കളിത്തട്ടിപ്പിനല്ല, ഖുറാനെ മറയാക്കേണ്ടത്. അഞ്ചു ലക്ഷം രൂപയ്ക്കു വേണ്ടി 15 തവണ വിളിച്ചു. മുഖ്യമന്ത്രിക്ക് പേഴ്സണൽ സ്റ്റാഫ് എന്തിനാ? ഇത്രയും മിടുക്കനായ മന്ത്രി പോരെയെന്നും വി.ഡി സതീശൻ ചോദിച്ചു.എന്നാൽ സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തുനിന്ന് മാറ്റിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചു.