തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്വീണ്ടും ചോദ്യം ചെയ്തേക്കും. കസ്റ്റംസിന് മുന്നില്‍ ഹാജരായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാര്‍ നല്കിയ മൊഴിയും പ്രതികളുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിച്ച ശേഷം അനിലിനെ വീണ്ടും വിളിപ്പിക്കും. സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഇന്ന് ചോദ്യം ചെയ്തത്. രാവിലെ 10.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വെകുന്നേരം 3.30 ഓടെ അവസാനിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വിശദമായ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, പ്രതികളുടെയും അനില്‍ നമ്പ്യാരുടെയും മൊഴി പരിശോധിച്ച ശേഷം വീണ്ടും ചെയ്യലിന് വിളിപ്പിക്കും.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു