കൊച്ചി : നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.പിടിയിലായ രണ്ട് പേർ തൃശ്ശൂർ സ്വദേശികളും, ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്. 3.14 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ സ്വദേശികൾ ദുബായിൽ നിന്നും, കോഴിക്കോട് സ്വദേശി ഷാർജയിൽ നിന്നുമാണ് എത്തിയത്.

