കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 83.5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.നിക്യാപില്‍ ഒളിപ്പിച്ച് എയര്‍ അറേബ്യ വിമാനത്തിലാണ് ഒന്നരക്കിലോ സ്വര്‍ണ്ണം കടത്താന്‍ ഇയാള്‍ ശ്രമിച്ചത്.നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപ വിലവവരുന്ന സ്വർണ്ണവും മുപ്പത്തി എണ്ണായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടികൂടിയിരുന്നു.81 ലക്ഷത്തിൻ്റെ സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി ഷെരീഫ് ആണ് പിടിയിലായത്. ഒരു കിലോ 699 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടിയിരുന്നു. റിയാദിൽ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമം നടത്തിയത്.ഇതിന് പുറമെ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെണ്ണായിരം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റും പിടിച്ചെടുത്തിരുന്നു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി