കൊച്ചി: ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) ലോഗോ പ്രകാശനം ജനുവരി രണ്ട് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിക്കും.
കോഴിക്കോട് എംപി എം.കെ. രാഘവന്, മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്കുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രന്, കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്, ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിക്കും.
ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.