മനാമ: ആഗോള സംരംഭക സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി. സംരംഭകത്വ കോർപറേഷൻ ബഹ്റൈൻ ബേയിൽ സംഘടിപ്പിച്ച ആഗോള സംരംഭകത്വ സമ്മേളനം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി സാമ്പത്തിക മേഖലക്ക് ഉണർവുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലുള്ള സംരംഭകരിൽ 80 ശതമാനത്തിലധികവും ചെറുകിട, ഇടത്തരം മേഖലകളിൽ നിന്നുള്ളവരാണ്. സംരംഭക മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും രീതികളും സ്വീകരിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽപെട്ടതാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സ്വയംപര്യാപ്തത. വിപണിയുടെ സ്പന്ദനങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകാൻ സാധിച്ചാൽ ഏത് സംരംഭത്തിനും വിജയം വരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ സംരംഭകർക്ക് വളരാനും ഉയരാനുമുള്ള വഴികളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. നിക്ഷേപം, നൂതന സ്റ്റാർട്ടപ്പുകളുടെ ലോകത്ത് സാമ്പത്തിക ലഭ്യത, ആഗോള വനിതാ നേതാക്കൾ, നൂതനവും സുസ്ഥിരവുമായ മാധ്യമ സംരംഭകത്വം, നവീകരണവും ബിസിനസ് അവസരങ്ങളും, ഡിജിറ്റലൈസേഷനിലേക്കുള്ള തന്ത്രപരമായ ദിശ എന്നിവയും സമ്മേളനം ചർച്ച ചെയ്തു.
Trending
- വിവാദ ഫേസ്ബുക്ക് പോസ്റ്റ്: കവിത എഴുതിയതാണെന്ന് പൊലീസ് സ്റ്റേഷനിൽ വിനായകൻ, കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിട്ടയച്ചു
- കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റിൽ, ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി
- ‘ഇന്ത്യ തിളങ്ങുന്ന മെഴ്സിഡസ് കാര്‍, പാകിസ്ഥാന് ചരല് നിറച്ച ട്രക്ക്’; പരിഹാസമേറ്റുവാങ്ങി അസിം മുനീറിന്റെ പ്രസ്താവന
- കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി; കേന്ദ്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര മന്ത്രി
- ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുൽ ഗാന്ധി; മാർച്ചിനിടെ മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള എംപിമാർക്ക് ദേഹാസ്വാസ്ഥ്യം
- ഐ.വൈ.സി.സി 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാതന്ത്ര്യദിനത്തിൽ.
- സിവില്‍ ഡിഫന്‍സ് ഫൗണ്ടേഷന് വളണ്ടിയര്‍ പ്രോഗ്രാം മൂന്നാം ഘട്ടം ആരംഭിച്ചു
- മുത്തുവാരല്‍ മത്സരം: അബ്ദുല്ല ഖലീഫ അല്‍ മുവദയ്ക്ക് ഒന്നാം സ്ഥാനം