
മനാമ: ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റി ഗസൽ & ഖവാലി നൈറ്റ് സംഘടിപ്പിച്ചു. സീഫിലെ റാമി ഗ്രാൻഡിൽ നടന്ന പരിപാടിയിൽ 120 ഓളം പേർ പങ്കെടുത്തു. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. നിഷ രംഗരാജന്റെ നേതൃത്വത്തിലുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടിയാണിത്.


