
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ആസ്ഥാനത്ത് നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സായുധ സേനകളുടെ സൈനിക സഹകരണ ഡയറക്ടര്‍മാരുടെ അഞ്ചാമത് യോഗം സമാപിച്ചു.
സംയുക്ത ഗള്‍ഫ് സൈനിക നടപടികളുടെ പുരോഗതിയെ പിന്തുണയ്ക്കാനും ജി.സി.സി. അംഗരാജ്യങ്ങളുടെ സായുധ സേനകള്‍ക്കിടയില്‍ നിലവിലുള്ള സൈനിക സഹകരണത്തിന്റെയും ഏകോപനത്തിന്റെയും അടിത്തറ ശക്തിപ്പെടുത്താനുമുള്ള സംയോജിത തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജണ്ടകളില്‍ ചര്‍ച്ച നടന്നു.


