ഇസ്രയേല്‍ ഇന്ധന വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ, ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് ഗാസ എനര്‍ജി അതോറിറ്റി മേധാവി ജലാല്‍ ഇസ്മായില്‍ അറിയിച്ചു. നിലവില്‍, ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ആശുപത്രികളില്‍ പ്രവര്‍ത്തനം തുടരുന്നത്. ഇതോടെ, നഗരത്തിലെ കുടിവെള്ളവിതരണവും തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിശ്ചലമാകും. അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഗാസയിലേക്ക് രാത്രിയില്‍ കരയിലൂടെയുള്ള ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പ്രതിപക്ഷവുമായി ചേര്‍ന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. അടിയന്തര സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സും ധാരണയിലെത്തി. ബെന്നിയും മന്ത്രിസഭയില്‍ അംഗമാകും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ് എന്നിവര്‍ ചേര്‍ന്ന ‘വാര് ക്യാബിനറ്റ്’ ആണ് രൂപീകരിച്ചത്. ഈ ക്യാബിനറ്റ് ആയിരിക്കും യുദ്ധ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി