
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്ന് മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടി.
യാത്രക്കാരന്റെ കൈവശമുള്ള ബാഗ് എക്സ്-റേ മെഷീനില്‍ സ്കാന്‍ ചെയ്തപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി യാത്രക്കാരനെ റെഡ് ലൈനിലേക്ക് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് പിടിച്ചെടുത്ത കഞ്ചാവും യാത്രക്കാരനെയും ആന്റി നാര്‍കോട്ടിക്ക് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് കൈമാറി.


