കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Trending
- പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ചു; മദ്ധ്യവയസ്കൻ അറസ്റ്റിൽ
- കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബംഗളൂരുവിന് പുറമെ അഹമ്മദാബാദിലും എച്ച്എംപിവി സ്ഥിരീകരിച്ചു
- പ്രതികളെ കണ്ടതില്‍ ഒരു തെറ്റുമില്ല; പി ജയരാജന് ജയിലില്‍ പോയതിനെ ന്യായീകരിച്ച് എം വി ജയരാജന്
- പെരിയ ഇരട്ടക്കൊല: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
- രണ്ട് HMPV കേസുകള്‍ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
- ‘ദേശീയഗാനം ആലപിച്ചില്ല’: ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയി
- പിന്മാറാൻ ഉദ്ദേശിക്കുന്നില്ല, അപ്പീലുമായി ഏതറ്റംവരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ