തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള എല്ലാക്ഷേത്രങ്ങളിലും പുതുവര്‍ഷദിനമായ ചിങ്ങം 1 ന് (ആഗസ്റ്റ്17) വിശേഷാല്‍ ഗണപതിഹോമം നടത്താന്‍ ബോര്‍ഡ് യോഗ തീരുമാനം.ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ കാലെ കൂട്ടി നടത്തണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.കൂടാതെ മേല്‍ പറഞ്ഞ ഉദ്ദ്യോഗസ്ഥര്‍ വിശേഷാല്‍ ഗണപതിഹോമം സംബന്ധിച്ച് ഉപദേശകസമിതിയുടെ സഹകരണത്തോടെ ഭക്തജനങ്ങളെ വിവരം അറിയിക്കേണ്ടതാണെന്നും ബോര്‍ഡ് ഉത്തരവിട്ടു.എല്ലാ ദേവസ്വങ്ങളിലും ചടങ്ങ് കൃത്യമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വംകമ്മീഷണര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ബോര്‍ഡ് ഉത്തരവില്‍ പറയുന്നു
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE