കൊച്ചി: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ൽ മെഡിക്കൽ സംഘം ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് 2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നത്. നിലവില്‍ കര്‍ശന ഉപാദികളോടെ പൊതുപരിപാടികളില്‍ ആനയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു.
Trending
- മക്കയിലെ കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് വിളിച്ചുവരുത്തിയ 52കാരന് പോലീസുകാരെ ആക്രമിച്ചു; അറസ്റ്റ്
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ