മനാമ: ബഹ്റൈൻ ഉൾക്കടലിൽ കടൽത്തീരത്ത് നിർമിക്കുന്ന ഫ്യൂച്ചർ ജനറേഷൻ റിസർവ് ടവറിന്റെ നിർമാണ കരാറിൽ വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ എഞ്ചിനീയർ എസ്സാം ബിൻ അബ്ദുല്ല ഖലീഫ് ഒപ്പുവച്ചു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം, വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം, ഫ്യൂച്ചർ ജനറേഷൻ റിസർവ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രമുഖ ദേശീയ നിർമാണ കമ്പനികളിലൊന്നായ അൽ ഘാന ഗ്രൂപ്പിനാണ് പദ്ധതിയുടെ നിർമാണ കരാർ ടെണ്ടർ ബോർഡ് നൽകിയിരിക്കുന്നത്. 23.4 ദശലക്ഷം ഡോളറാണ് നിർമ്മാണ ചെലവ്. പദ്ധതിയുടെ മൊത്തം നിർമ്മാണ മേഖല 63,000 ചതുരശ്ര മീറ്ററാണ്. ഇതിൽ 12,000 ചതുരശ്ര മീറ്ററിലാണ് നിർമ്മാണം നടക്കുന്നത്. 38 നില ഓഫീസ് താമസസൗകര്യവും വിവിധ സേവന സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും. 2022 ന്റെ നാലാം പാദത്തിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ബഹ്റൈന്റെ ആദ്യത്തെ സാമ്പത്തിക നിക്ഷേപ ഗോപുരമെന്ന നിലയിൽ ആർക്കിടെക്ചറൽ ഐക്കണായിരിക്കും പദ്ധതി. മുഹമ്മദ് സലാഹുദ്ദീൻ എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് ബ്യൂറോയാണ് പദ്ധതിയുടെ ആർക്കിടെക്റ്റ്. ഫ്യൂച്ചർ ജനറേഷൻ റിസർവ് ഫണ്ടിനായി നിക്ഷേപ വരുമാനം നേടുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് വികസന മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ സാധ്യതകൾ ഈ പദ്ധതി തുറക്കുന്നു.